നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കനുറച്ചു കേശുഭായ് പട്ടേല്‍
നരേന്ദ്ര മോഡിക്കെതിരെ ഉള്ള തുറന്ന പോരിന്റെ ഭാഗമായി അടുത്ത നിമയസഭ തിരെഞ്ഞുടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് വിമത ബിജെപി നേതാവ് കേശുഭായി പട്ടേല്‍ വ്യെകതമാക്കി.
അടുത്ത തിരഞ്ഞെടുപ്പില്‍ മതസരിക്കുമോ എന്ന ചോദ്യത്തിനു ഈ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ വേണ്ടിവന്നാല്‍ താന്‍ അത് ചെയും എന്ന് അദ്ദേഹം പറഞ്ഞു. 2001ല്‍ പട്ടേലിനെ പുറത്താക്കി നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയതിനു ശേഷം കേശുഭായി പട്ടേല്‍ ഇതുവരെ നിയമസഭ തിരെഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.
മോഡിയുടെ പ്രവര്‍ത്തന ശൈലി ഹിറ്റ്ലറിനു സാമനമാന്നെന്നും സംസ്ഥാനത്തെ ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ വരെ മോഡി വില കല്‍പ്പിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.